തിരുപുറം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എൽ ഡി എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

 തിരുപുറം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എൽ ഡി എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

നെയ്യാറ്റിൻകര: തിരുപുറം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം നടത്തിയ ആഹ്ളാദ പ്രകടനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ചുറ്റി പഴയകട ജംഗ്ഷനിൽ സമാപിച്ചു. യോഗം മുൻ ബാങ്ക് പ്രസിഡൻ്റ് കെ ആർ ബിജു ഉദ്ഘാടനം ചെയ്തു. സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയേറ്റംഗം വി എസ് സജീവ്കുമാർ, എൽ ഡി എഫ് മണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ, എൻ സി പി  സംസ്ഥാന എക്സിക്യൂട്ടീവംഗം ആറാലുംമൂട് മുരളീധരൻ നായർ, സൂര്യകാന്ത്, കേരള കോൺഗ്രസ് (ബി) മണ്ഡലം പ്രസിഡൻ്റ് പുന്നയ്ക്കാട് തുളസി, സജിരാജ് വിക്ടർ തുടങ്ങിയവർ സംസാരിച്ചു.

        ഭരണ സമിതിയംഗങ്ങളായി  സി ഷിബുകുമാർ, എച്ച് സുരേഷ് കുമാർ, ലേഖ, ഫിലോമിന,      മഞ്ചുഷ, സജീവ്, സുഷമരാജ്, സി കൃഷ്ണൻ നായർ, ടി കെ ജയകുമാർ, എം വിൻസൻ്റ് എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി
സി ജി  കിരണിനെയും പുതിയ ഭരണസമിതി തെരഞ്ഞെടുത്തു.

       ഫോട്ടോ: തിരുപുറം ബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട                     സി. ജി കിരൺ





أحدث أقدم