മാധ്യമ പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്തതത് അപലപനീയം
എറണാകുളം: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ വിചിത്ര നടപടിയെ പ്രതിഷേധാർഹമെന്ന് മാധ്യമ' പ്രവർത്തക യൂണിയനുകൾ. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവുന്ന നടപടിയല്ലെന്നും നേതാക്കൾ പ്രതികരിച്ചു.
ഒരു മാധ്യമപ്രവർത്തക ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം ചുമത്തി അഞ്ചാം പ്രതിയായ കേസെടുക്കുന്ന പൊലീസ് നടപടി അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികമായ പ്രക്രിയയാണ്.
മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദത്തിൽ വിചിത്ര നടപടി സ്വീകരിച്ച് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ പോയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർപുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി. അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ മൊഴി ഇന്നെടുത്തിരുന്നു.