പൊഴിയൂർ തീരദേശം ശുചീകരിച്ചു

പൊഴിയൂർ തീരദേശം ശുചീകരിച്ചു

 നെയ്യാറ്റിൻകര: ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് എം സി വൈ എം പാറശ്ശാല വൈദിക ജില്ല സമിതിയുടെ നേതൃത്വത്തിൽ പൊഴിക്കൂർ തീരദേശം ശുചീകരിച്ചു. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട ശുചീകരണ യജ്ഞത്തിൽ 130 പേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ആന്റോ ഉദയൻ അധ്യക്ഷത വഹിച്ച പരിപാടി പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ് കെ ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു. എം സി വൈ എം  ജില്ലാ സെക്രട്ടറി അനൂപ് സ്വാഗതം ആശംസിക്കുകയും ജില്ലാ ഡയറക്ടർ ഫാ.ജീമോൻ കുന്നുംപുറത്ത്, വാർഡ് മെമ്പർ അജിത്, പരുത്തിയൂർ ഇടവക സഹ വികാരി ഫാ. റോബിൻ, കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ്‌ സതീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 18 ഓളം യൂണിറ്റുകളിൽ നിന്നായി പങ്കെടുത്ത യുവജനങ്ങളെ 6 ടീമുകളായി തരംതിരിച്ചാണ് പൊഴിയൂർ തീരപ്രദേശത്തെ വിവിധ ഭാഗങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുകയും തീരപ്രദേശം ശുചീകരിക്കുകയും ചെയ്തത്. 

أحدث أقدم