നെയ്യാറ്റിൻകര ഗവ. ടൗണ്‍ എല്‍പി സ്കൂളില്‍ വര്‍ണ്ണക്കൂടാരം


 നെയ്യാറ്റിൻകര ഗവ. ടൗണ്‍ എല്‍പി സ്കൂളില്‍ വര്‍ണ്ണക്കൂടാരം 

നെയ്യാറ്റിന്‍കര : ഗവ. ടൗണ്‍ എല്‍പി സ്കൂളില്‍ മാതൃകാ പ്രീ പ്രൈമറി സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മിച്ച വര്‍ണ്ണക്കൂടാരം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി ആവിഷ്കരിക്കപ്പെട്ടതാണ് ഈ പദ്ധതി. ഭാഷാ വികാസയിടം, ശാസ്ത്രയിടം, ഗണിതയിടം, കളിയിടം, ഇ-ഇടം എന്നിങ്ങനെ കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങൾ വർണ്ണക്കൂടാരത്തിലൂടെ സജ്ജമാക്കിയിട്ടുണ്ട്.  നഗരസഭ ചെയര്‍മാന്‍ പി.കെ രാജമോഹനന്‍ അധ്യക്ഷനായി.  എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ്. ജവാദ് പദ്ധതി വിശദീകരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.എ സാദത്ത്, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അജിത, എസ്.എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ്, എ.ഇ.ഒ  ഷിബു പ്രേംലാൽ, പി.ടി.എ. പ്രസിഡന്‍റ് അഡ്വ. മഞ്ചു, ബി.പി.സി. എം. അയ്യപ്പൻ, ട്രെയിനർ എ.എസ് ബെൻ റെജി, സി.ആർ.സി. കോഡിനേറ്റർമാരായ  എം. ജോൺ ബായ്,  എസ്. അജിതകുമാരി, ഹെഡ് മാസ്റ്റർ  ടി. അജികുമാർ എന്നിവര്‍ സംബന്ധിച്ചു.



أحدث أقدم