സ്വാഗത സംഘം രൂപീകരിച്ചു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലെ സി പി ഐ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള ഏകദിന ക്യാമ്പിൻ്റെ സംഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. ജൂലൈ മാസം 8 ന് നെയ്യാറ്റിൻകര എസ് എൻ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. നെയ്യാറ്റിൻകര പി കെ വി സെൻ്ററിൽ ചേർന്ന യോഗം പാർട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ ആശയപരമായി ആയുധമണിയിക്കുകയാണ് ക്യാമ്പുകളുടെ പ്രധാന ഉദ്യേശമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പാർട്ടി ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് മധുസൂദനൻ നായർ അദ്ധ്യക്ഷനായി.
ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിലംഗങ്ങളായ എ എസ് ആനന്ദകുമാർ, വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവംഗം കള്ളിക്കാട് ഗോപൻ, മണ്ഡലം സെക്രട്ടറിമാരായ ജി എൻ ശ്രീകുമാരൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ആനാവൂർ മണികണ്ഠൻ, ചന്ദ്രബാബു, വാഴിച്ചൽ ഗോപൻ എന്നിവർ സംസാരിച്ചു.