പി ഗോപിനാഥൻ നായർ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 പി ഗോപിനാഥൻ നായർ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: ഭാരതീയ ചരിത്രത്തെ വിസ്മരിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. ചരിത്ര നിഷേധം രാജ്യത്തിന്റെ നിലനില്പിന് വെല്ലുവിളി ഉയർത്തുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് പോലും രാഷ്ട്ര പിതാവിന്റെ സമര ചരിത്രത്തെ നീക്കം ചെയ്യുന്നത് ദേശീയ തയെ അപമാനിതന്നതിന് സമമാണ്, ഇത്തരം പ്രവണതയ്ക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ ഗാന്ധിമാർഗ്ഗ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് പത്മശ്രീ.പി.ഗോപിനാഥൻ നായർ നാഷണൽ ഫൗണ്ടേഷൻ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആചാര്യ എൽ. സരസ്വതിയന്മ , നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ ,പാച്ചല്ലൂർ അബ്ദുൾ സലിം മനലവി, എം.എസ്. ഫൈസൽ ഖാൻ , പി എൻ രാമചന്ദ്രകുറുപ്പ്, സി. ഗോപിനാഥ് , ശ്രീധരൻ നായർ , നഗരസഭ കൗൺസിലർമാരായ കുട്ടപ്പന മഹേഷ്, എൽ.എസ്. ഷീല ,കെൽപാം ചെയർമാൻ എസ്.സുരേഷ്കുമാർ , ആര്യദേവൻ, ഇലിപ്പോട്ടുകോണം വിജയൻ , ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ , തിരുമംഗലം സന്തോഷ്, എഡ്വിൻ എബനീസർ, ശ്രീകല, റാണി , ഗിരിജ ദേവി, വിശ്വനാഥൻ, സനൽകുമാർ മര്യപുരം പ്രവീൺ, പുത്തൻകട തങ്കരാജ് എന്നിവർ പ്രസംഗിച്ചു.


أحدث أقدم