എ ഐ എസ് എഫ് നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളനം
നെയ്യാറ്റിൻകര : എ ഐ എസ് എഫ് നെയ്യാറ്റിൻകര ടൗൺ ലോക്കൽ സമ്മേളനം എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. പഠിക്കുക .... പോരാടുക എന്ന മുദ്രാവാക്യം ഉയർത്തുന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം വിദ്യാഭ്യാസ മേഖലയിലെ ജീർണ്ണതയ്ക്കെതിരെ ശബ്ദി ക്കുന്ന പ്രസ്ഥാനമാണ്. അക്രമ മല്ല ആശയ സംവാദങ്ങളുടെ വിളഭൂമിയാകണം കലാലയങ്ങൾ എന്ന് ഉദ്ഘാടകൻ പറഞ്ഞു. പാർട്ടി നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, അസിസ്റ്റന്റ് സെക്രട്ടറി എസ് രാഘവൻ നായർ, എഐഎസ് എഫ് നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ബി യു അക്ഷയ് ബാബു, പ്രസിഡന്റ് ഓലത്താന്നി സോണി, ടൗൺ ലോക്കൽ കമ്മറ്റി സെക്രട്ടറി വി എസ് സജീവ് കുമാർ, സംഘാടക സമിതി ചെയർമാൻ എസ് എസ് ഷെറിൻ, കൺവീനർ ആർ ടി സനൽരാജ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ സ്റ്റാൻലി ജോസ്, എ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ലേണൽ (പ്രസിഡന്റ്), ലാവണ്യ (സെക്രട്ടറി) . ഒൻപത് അംഗ ലോക്കൽ കമ്മിറ്റിയും രൂപീകരിച്ചു