ആംബുലൻസ് മറിഞ്ഞു; ഗർഭിണിയും ബന്ധുക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

 

നെയ്യാറ്റിൻകര :  ഗർഭിണിയുമായി പോയ ആംബുലൻസ് എതിരേ വന്ന കാറുമായികൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു. ആർക്കും ഗുരുതര പരിക്കില്ല. ഗർഭിണി കാരക്കോണം വ്ളാങ്കുളം സ്വദേശി ഗ്രീഷ്മയാണ്(32) . യുവതിയെ നെയ്യാറ്റിൻകരയിലെ  സ്വകാര്യാശുപത്രിയിൽ ലേബർ റൂമിൽ പ്രവേശിപ്പിച്ചു.

       ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന ഹെലൻ, ക്രിസ്പിൻ, ലിസി, ബിനു എന്നിവരാണ്
ആംബുലൻസിലുണ്ടായിരുന്നത്. തമിഴ്നാട് രജിസ്ട്രേഷനിലുളള കാറുമായാണ്
കൂട്ടിയിടിച്ചത്. കാറിൽ ബിജുകുമാർ, ജോസഫ്, കെന്നടി, ജയചന്ദ്രൻ, ജയസിംഗ്,
സന്ദീപ് എന്നിവരാണുണ്ടായിരുന്നത്. ഇവരാകെ സ്വകാരക്യാശുപത്രിയിൽ
ചികിൽസയിലാണ്. ആരുടെയും നില ഗുരുതരമല്ല. സംഭവ സമയം നല്ല
മഴയുണ്ടായിരുന്നു. ഇതായിരിക്കാം അപകടകാരണമെന്നറിയുന്നു. ഉച്ചക്ക്
രണ്ട് മണിക്കാണ് ആപകടം നടന്നത്. ദേശീയപാതയിൽ നഗരസഭാ സ്റ്റേഡിയത്തിന്
മുന്നിലായിരുന്നു അപകടം. ഇത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. 

        സംഭവം നടന്നത് ഉച്ചക്ക് രണ്ട് മണിയോടെയാണെങ്കിലും ഒരു വിവരവും ലഭ്യമല്ലെന്നാണ് നെയ്യാറ്റിൻകര പോലീസിന്റെ വിശദീകരണം. മാധ്യമ പ്രവർത്തകരോടുള്ള പോലീസിന്റെ സമീപനത്തതിൽ  മാറ്റം വരണം.
أحدث أقدم