നെയ്യാറ്റിൻകര: മണിപ്പൂർ കലാപം ബിജെപി സ്പോൺസേർഡ് കലാപമാണ്. കലാപം ആരംഭിച്ച് 80 ദിനങ്ങൾ പിന്നിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമാധാനം പുനസ്ഥാപിക്കുവാനായി ഒരു നിയമ നടപടിയും സ്വീകരിച്ചില്ല. മണിപ്പൂരിലെ കലാപം ഒരു ഒറ്റപ്പെട്ട കലാപമല്ല. ഇത് ഗുജറാത്തിൽ നിന്ന് ആരംഭിച്ചതാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിലൂടെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ വോട്ട് നേടാനുള്ള സൂത്രപ്പണിയാണ് ബിജെപി മണിപ്പൂരിൽ നടത്തുന്നത്. ഇതിനെതിരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലുടനീളം ശക്തമായ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിക്കുമെന്നും നെയ്യാറ്റിൻകര ബസ് സ്റ്റാൻന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ പറഞ്ഞു. പാർട്ടി മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ അദ്ധ്യക്ഷനായി. ജില്ലാ കൗൺസിലംഗം ലതാ ഷിജു, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് രാഘവൻ നായർ, സെക്രട്ടറിയേറ്റംഗങ്ങളായ എൽ ശശികുമാർ, വി എസ് സജീവ്കുമാർ, പി പി ഷിജു, എൻ സജീവൻ, വി ഐ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അമരവിള സലിം, ജി കെ മോഹനൻ , വട്ടവിള ഷാജി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ എസ് എസ് ഷെറിൻ , എൻ കെ അനിതകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
മണിപ്പൂർ കലാപം ബിജെപി സ്പോൺസേർഡ് കലാപമാണ് : എ എസ് ആനന്ദകുമാർ
Chief Editor