ഓൺലൈൻ പൊതു സ്ഥലംമാറ്റം എല്ലാ സർക്കാർ വകുപ്പുകളിലും നിർബന്ധമാക്കണം" -- ജോയിന്റ് കൗൺസിൽ



"ഓൺലൈൻ പൊതു സ്ഥലംമാറ്റം എല്ലാ സർക്കാർ വകുപ്പുകളിലും നിർബന്ധമാക്കണം" -- ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം : ജീവനക്കാരുടെ ഓൺലൈൻ സ്ഥലംമാറ്റം എല്ലാ വകുപ്പുകളിലും നിർബന്ധമാക്കണമെന്നും പൊതു സ്ഥലംമാറ്റത്തിന്റെ പേരിൽ കൃഷിവകുപ്പിനെ ഇകഴ്ത്താനുള്ള ദുഷ്പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംരക്ഷണ സദസ്സ് വിലയിരുത്തി.  കർഷകർക്കും ജീവനക്കാർക്കും ഗുണകരമായ പുരോഗതി കൈവരിക്കാൻ വേണ്ടിയുള്ള ജനപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരണമെന്നും ജോയിന്റ് കൗൺസിൽ.   


       ജീവനക്കാരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന നുണപ്രചരണം വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനായി ചില തല്പര സംഘടനകൾ കൃഷിവകുപ്പ് ജീവനക്കാരുടെ പിന്തുണയില്ലാതെ നടത്തിവരുന്ന സമര പ്രഹസനങ്ങൾ ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും മുന്നിൽ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രിൻസിപ്പൽ കൃഷി ഓഫീസുകൾക്ക് മുന്നിലും ഒപ്പം കൃഷി ഡയറക്ട്രേറ്റിന് മുന്നിലും സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചത്.

        കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിനു മുന്നിൽ സംഘടിപ്പിച്ച സംരക്ഷണ സദസ്സ് ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.    

          2017 മുതൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ഓൺലൈൻ പൊതുസ്ഥലംമാറ്റ നടപടിക്രമങ്ങൾ സംബന്ധിച്ച് പൊതു ഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് യഥാവിധി അനുശാസിച്ചും, അനുബന്ധ കോടതി ഉത്തരവുകളുടെ നിരീക്ഷണങ്ങൾ പാലിച്ചും സുതാര്യമായി നടത്തിവരുന്ന കൃഷിവകുപ്പിലെ ഓൺലൈൻ പൊതുസ്ഥലം മാറ്റം സംബന്ധിച്ച് ചില സംഘടനകൾ നടത്തിവരുന്ന വ്യാജ പ്രചരണങ്ങൾ തികച്ചും അവാസ്തവവും സർക്കാർ ചട്ടങ്ങൾ പാലിച്ച് സമയബന്ധിതമായി ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുവാൻ പരിശ്രമം നടത്തുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതാണെന്നും കെ.പി ഗോപകുമാർ അഭിപ്രായപ്പെട്ടു.

        കൃഷി വകുപ്പിൽ  ജീവനക്കാർക്കെതിരെയുള്ള ദുഷ്പ്രചരണങ്ങൾക്കെതിരെ  ജോയിന്റ് കൗൺസിൽ ശക്തമായ നിലപാട് സ്വീകരിച്ച് ജീവനക്കാർക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം  പറഞ്ഞു. അപാകതകൾ പരിഹരിച്ച് പൂർണ്ണമായും  ഓൺലൈൻ പൂർത്തിയാക്കിയ  പെതുസ്ഥലമാറ്റ നടപടികളെ വ്യാജപ്രചരണങ്ങളിലും വ്യവഹാരങ്ങളിലും ഉൾപ്പെടുത്തി അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജീവനക്കാരും കർഷകരും ഒന്നായി പ്രതികരിക്കണമെന്നും ഇത്തരം നീക്കങ്ങൾ ചെറുത്ത്തോല്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കർഷകക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

            ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം  ആർ.സിന്ധു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ല  പ്രസിഡന്റും കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സതീഷ് കണ്ടല സ്വാഗതം ആശംസിച്ചു.

 ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും  കേരളാ അഗ്രിക്കൾച്ചർ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ പി. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ  സംസ്ഥാന വനിതാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആർ.സരിത, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ദേവി കൃഷ്ണ. എസ്,  കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് എൻ.കെ എന്നിവർ സംസാരിച്ചു.

  കാംസഫ് ജില്ലാ സെക്രട്ടറി വൈശാഖ്. വി നന്ദി പറഞ്ഞു.


          തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച "സംരക്ഷണ സദസ്സ്" ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.എം നജീം ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ശ്രീകുമാർ, വി. ബാലകൃഷ്ണൻ, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഷാഫി, സൗത്ത് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജി. അനിൽകുമാർ, കാറ്റ്‌സ ജില്ലാ സെക്രട്ടറി ബൈജു ഗോപാൽ, പ്രസിഡൻറ് അഭിലാഷ് ആർ.ജെ, നസീർഖാൻ, മഞ്ചു, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.


أحدث أقدم