സ്നേഹാഞ്ജലി ഒരുക്കി നെയ്യാർ വരമൊഴി

 നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും നെയ്യാറ്റിൻ തീരത്തെ കലാ-സാഹിത്യ-സാംസ്കാരിക സുമനസ്സുകളുടെ കൂട്ടായ്മ നെയ്യാർ വരമൊഴിയും ചേർന്ന് രക്തസാക്ഷിത്വ ദിനത്തിൽ സ്നേഹാഞ്‌ജലി ഒരുക്കി സുഗതസ്മൃതി തണലിടത്തിൽ മഹാത്മജിയുടെ ജീവാർപ്പണത്തിന്റെ 76-ാം വർഷത്തിൽ ആ സ്നേഹവും ത്യാഗവും ദീപങ്ങളായി തെളിച്ചു. വാക്കിനാലും വിളക്കിനാലും ഒരുക്കിയ സ്നേഹാഞ്‌ലി നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ ഉദ്ഘാടനം നിർവഹിച്ചു. 501 മൺചെരാതുകൾ കൊണ്ട് 12 - അടി പൊക്കത്തിലും 5 - അടി വീതിയിലുമായി ഗാന്ധിജി വടിയുന്നി പുറം തിരിഞ്ഞ് നടന്ന് പോകുന്ന ദൃശ്യമാണ് തെളിച്ചത്.

     സത്യവും അഹിംസയും
ജീവിതത്തെ  അമൂല്യമാക്കുന്നു എന്ന സന്ദേശമുയർത്തി കവി ഉദയൻക്കോട്, കോട്ടുകാൽ ശ്യാമപ്രസാദ്, കവയത്രികളായ സുധർമ്മ അമരവിള , ജാനു കാഞ്ഞിരംകുളം എന്നിവർ ഗാന്ധി കവിതകൾ ആലപിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
കെ കെ ഷിബു , ഡോ എം . എ . സാദത്ത് , കൗൺസിലർ ഗ്രാമം പ്രവീൺ, സുഗത സ്മൃതി ക്രീയേറ്റീവ് ഹെഡും നെയ്യാർ വരമൊഴി ചെയർമാനുമായ അജയൻ അരുവിപ്പുറം, അഡ്വ. തലയൽ പ്രകാശ് ,ബി പി സി എം . അയ്യപ്പൻ, ഒഡേസാ സുരേഷ്, സതീഷ് കുമാർ , വിജയൻ, ഹർഷൻ, സാബു എന്നിവർ സംസാരിച്ചു
--  
 

أحدث أقدم