നെയ്യാറ്റിൻകര കെഎസ്ആർടിസി ചുറ്റുമതിലിലെ പാഴ് മരം അപകടം വിളിച്ചുവരുത്തുന്നു

 നെയ്യാറ്റിൻകര കെഎസ്ആർടിസി ചുറ്റുമതിലിലെ പാഴ് മരം അപകടം വിളിച്ചുവരുത്തുന്നു


   നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസിയുടെ ചുറ്റുമതിലിൽ വളർന്ന് വലുതായി നിൽക്കുന്ന പാഴ് മരം അപകടം വിളിച്ചു വരുത്തുന്നതായി പരാതി. കെഎസ്ആർടിസിയുടെ പുറകുവശത്തുള്ള ആർസി സ്ട്രീറ്റ് - കോൺവെൻ്റ്  റോഡിലാണ് മരം അപകടകരമായ രീതിയിൽ വളർന്നു പന്തലിച്ചു നിൽക്കുന്നത്. നിരവധി സ്കൂളുകളും പൊതുവേ തിരക്കുള്ളതുമായ ഈ റോഡിലൂടെ നൂറുകണക്കിന് കുട്ടികളും യാത്രക്കാരും വാഹനങ്ങളുമാണ് കടന്നുപോകുന്നത്. 




       വർഷങ്ങളുടെ പഴക്കമുള്ളതും കരിങ്കല്ല് കൊണ്ട് നിർമ്മിച്ചതുമായ ചുറ്റുമതിലിന് 20 അടിയിൽ അധികം പൊക്കമുണ്ട്. മഴക്കാലത്ത് കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ മലിന ജലം കരിങ്കല്ലുക്കെട്ടുക്കിടയിലൂടെ ഒഴുകി റോഡിലേക്ക് വീഴുന്നതും  പതിവാണ്. മതിലിലും ബസ് സ്റ്റാൻഡിനുള്ളിലുമായി നിരവധി പാഴ്മരങ്ങളാണ് ഉള്ളത്. ഇവ അടിയന്തരമായി മുറിച്ചുമാറ്റണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.

أحدث أقدم