ഗവ. ഗേള്‍സ് എച്ച് എസ് എസ്സില്‍ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബിയിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം കെ. ആൻസലൻ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. അജിത, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജി. ദീപ, ഹെഡ് മിസ്ട്രസ് ആനി ഹെലന്, വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ ആര്.എസ് റെജി, പിടിഎ പ്രസിഡന്റ് സജി കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.