നതിംങ് ഈസ് ഇമ്പോസിബിൾ ബിഫോർ ഡോ. ആർ ജയകുമാർ

നതിംങ് ഈസ് ഇമ്പോസിബിൾ ബിഫോർ ഡോ. ആർ ജയകുമാർ



   
നെയ്യാറ്റിൻകര: മൂന്നു വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച ഡോ. ജയകുമാറിന് ജീവിതം താളം തെറ്റുകയായിരുന്നില്ല മറിച്ച് ജീവിതത്തിന് പുതു താളം സ്വന്തം കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയെടുക്കുകയായിരുന്നു.  ഇന്ന് പരിമിതികൾ അതിജീവിച്ച് ഇരട്ട ഡോക്ടറേറ്റ് നേടിയ ഡോ. ആർ ജയകുമാർ കാഞ്ഞിരംകുളം ഗവ. കോളേജിലെ അസി. പ്രൊഫസർ ആയി ജോലി ചെയ്യുന്നു. നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി ഡോ. ആർ ജയകുമാർ ആണ് ഈ അപൂർവ്വ നേട്ടത്തിനു ഉടമ  

 
          അക്ഷരങ്ങളുടെ കളിത്തോഴനായി ജീവിതയാത്രയിൽ മുന്നേറിയ ജയകുമാർ ഊരുട്ടുകാല എം വി എച്ച്എസ്സിലും ധനുവച്ചപുരം കോളേജിലും ആയിരുന്നു പഠനം. ടി ടി സി പൂർത്തിയാക്കി 1995 ൽ നെയ്യാർ ഡാം സ്കൂളിൽ അധ്യാപകനായി. 1997 ൽ ബാലരാമപുരം ബി ആർ സി യിൽ അധ്യാപക പരിശീലകനായി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസ പരിപാടിയുടെ കോഡിനേറ്ററായി. അതിയന്നൂർ യു പി എസിൽ അധ്യാപകനായതോടെ അധിക സമയം കണ്ടെത്തി മലയാളസാഹിത്യത്തിൽ ബിരുദവും ബിരുതാനന്തര ബിരുദവും എജുക്കേഷനിലും മലയാളത്തിലും നെറ്റ് യോഗ്യതയും നേടി. 2013 കട്ടപ്പന ഗവൺമെൻറ് കോളേജിൽ അധ്യാപകനായി പിന്നീട് നെടുമങ്ങാട് കോളേജിലേക്ക് സ്ഥലം മാറ്റം. കഴിഞ്ഞ 9 വർഷമായി കാഞ്ഞിരംകുളം ഗവ. കോളേജിലെ അസി. പ്രൊഫസർ ആണ്.

        ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയിൽ 'റിസോഴ്സ് അധ്യാപകരുടെ പങ്ക് ' എന്ന വിഷയത്തിൽ കേരള സർവകലാശാലയിൽ നിന്ന് 2017 ലാണ് ആദ്യ ഡോക്ടറേറ്റ് . 2021ൽ മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരത്തിന് അർഹനായി. 'ഭിന്നശേഷിയുടെ അടയാളങ്ങൾ മലയാള  നോവലിൽ' എന്ന വിഷയത്തിലാണ് ഇപ്പോൾ ഡോക്ടറേറ്റ്. ഒ ചന്തുമേനോന്റെ ശാരദ മുതൽ 2023 പുറത്തിറങ്ങിയ നിംസ് മെഡിസിറ്റി എംഡി എം എസ് ഫൈസൽ ഖാൻ രചിച്ച           യന്ത്രകസേര വരെയുള്ള 19 നോവലുകളാണ് പഠന വിധേയമാക്കിയത്. 2011 മുതൽ 2023 വരെയുള്ള 12 വർഷം കൊണ്ടാണ് രണ്ട് ഗവേഷണങ്ങൾ പൂർത്തിയാക്കിയത്.

       ഭാര്യ: ശോഭ കുമാരി. മക്കൾ: ഗോപിക എസ് ജയൻ, ഗോകുൽ എസ് ജയൻ

أحدث أقدم