ബാലാവകാശ കമ്മിഷനംഗം ഡോ എഫ് വിത്സനെ ആദരിച്ചു

 ബാലാവകാശ കമ്മിഷനംഗം ഡോ എഫ് വിത്സനെ ആദരിച്ചു

നെയ്യാറ്റിൻകര: സംസ്ഥാന ബാലാവകാശ കമ്മിഷനംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. എഫ് വിത്സനെ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി ആദരിച്ചു. പ്രൊഫ എം ചന്ദ്രബാബു കമ്മിഷനംഗം  എഫ് വിത്സനെ പൊന്നാടയണിയിച്ച് ആദരിച്ചു.

     സർവീസ്  കൗൺസിൽ മണ്ഡലം പ്രസിഡൻ്റ് എൻ അയ്യപ്പൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി കുന്നിയോട് രാമചന്ദ്രൻ, ട്രഷറർ എൽ ശശികുമാർ, കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം എ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

أحدث أقدم