LDF നെയ്യാറ്റിൻകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
നെയ്യാറ്റിൻകര: ഇടതുപക്ഷ ജനാധിപത്യം മുന്നണി നെയ്യാറ്റിൻകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 12ന് വൈകുന്നേരം അഞ്ചുമണിക്ക് എസ് എൻ ഓഡിറ്റോറിയത്തിൽ ചേരുന്നു.
കൺവെൻഷൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ മുൻ സ്പീക്കർ എം വിജയകുമാർ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ രതീന്ദ്രൻ, കെ ആൻസലൻ എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, നഗരസഭാ ചെയർമാൻ പി കെ രാജമോഹനൻ, കെ ആനന്ദകുമാർ, പാളയം രാജൻ, തമ്പാനൂർ രാജീവ്, കൊല്ലംകോട് രവീന്ദ്രൻ നായർ, പൂജപ്പുര രാധാകൃഷ്ണൻ, തോമസ് ഫെർണാസ്, സിപിഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സിപിഐഎം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ കൊടങ്ങാവിള വിജയകുമാർ, അരുമാനൂർക്കട ശശി, രാമപുരം ശ്രീകുമാർ, കെ കെ ശ്രീകുമാർ, ഡി ആർ വിനോദ്, പുന്നക്കാട് തുളസി തുടങ്ങിയ നേതാക്കൾ സംസാരിക്കും.