വനിതാദിനത്തിൽ ഗ്രാമ മുത്തശ്ശിക്ക് ജന്മനാടിന്റെ സ്നേഹാദരവ്

 വനിതാദിനത്തിൽ ഗ്രാമ മുത്തശ്ശിക്ക് ജന്മനാടിന്റെ സ്നേഹാദരവ്


    നെയ്യാറ്റിൻകര: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമ മുത്തശ്ശി എൻ. സരസ്വതി അമ്മക്ക് കരിനട ആശ്രയയുടെ നേതൃത്വത്തിൽ സ്ത്രീശക്തി ആദരവ് സമ്മാനിച്ചു. നവതി പിന്നിട്ട സരസ്വതി അമ്മ സാമൂഹ്യ രംഗത്ത് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ പരിഗണിച്ചാണ് ആദരവ്. *കരിനട ആശ്രയ സംഘടിപ്പിച്ച സ്ത്രീശക്തി വനിതാദിനാചരണ പരിപാടിയും സരസ്വതി അമ്മക്കുള്ള ആദരവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു.* നഗരസഭ വൈസ് ചെയർപെഴ്സൺ ആർ. പ്രിയ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ. അനിതകുമാരി, പി.കൃഷ്ണൻ നായർ , എൻ.കെ.രഞ്ജിത്ത്, നയനൻ ,രമണി തുടങ്ങിയവർ സംസാരിച്ചു.

أحدث أقدم