വിഴിഞ്ഞം ക്രിസ്റ്റടിമ കൊലക്കേസ്: രണ്ടു പ്രതികൾക്കും ജീവപര്യന്തം.

 വിഴിഞ്ഞം ക്രിസ്റ്റടിമ കൊലക്കേസ്: രണ്ടു പ്രതികൾക്കും ജീവപര്യന്തം.

      നെയ്യാറ്റിൻകര: വിഴിഞ്ഞം കോട്ടപ്പുറം പുതിയ പള്ളിക്കു സമീപം മത്സ്യതൊഴിലാളി ക്രിസ്റ്റടിമയെ അടിച്ചും ചവിട്ടിയും മത്സ്യ തൊഴിലാളികളുടെ വിശ്രമ കേന്ദ്രത്തിൽ നിന്നും താഴെ തള്ളിയിട്ടും കൊലപെടുത്തിയ കേസിലെ രണ്ടു പ്രതികൾക്കുമാണ് ജീവപര്യന്തം കഠിന തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ വിധി പ്രസ്താവിച്ചു.

 ഒന്നാം പ്രതി വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ റോബിൻസൺ (48),രണ്ടാം പ്രതി തമിഴ് നാടു, രാമനാഥപുരം അളകൻകുളം സ്വദേശി എം.ആർ രാധ എന്ന വിളിപേരിൽ അറിയുന്ന സീനി മുഹമ്മദ് (55) എന്നിവരെയാണ് ശിക്ഷിച്ചത്.

2017 ആഗസ്റ്റ് 7 രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ക്രിസ്റ്റടിമ രാത്രി പതിവ് പോലെ വീട്ടിൽ നിന്നും ഊണ് കഴിച്ച ശേഷം കുരിശടിക്കു സമീപം ഉറങ്ങുന്നതിനും വെളുപ്പിന് മത്സ്യബന്ധന വള്ളത്തിൽ പോകുന്നതിനും തയ്യാറെടുത്തു കൊണ്ട് കടപ്പുറത്തു എത്തിയിരുന്നു. എന്നാൽ പെട്ടെന്ന് പെയ്ത മഴ കാരണം അടുത്തുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ ഇരുനില വിശ്രമകേന്ദ്രത്തിൻ്റെ രണ്ടാം നിലയിൽ ഉറങ്ങുന്നതിനായി കയറി. എന്നാൽ ക്രിസ്റ്റടിമ കടന്നു ചെന്നിരുന്ന സ്ഥലം പ്രതികളായ റോബിൻസൺ, സീനി മുഹമ്മദ് എന്നിവർ മാത്രമായി ഉപയോഗിച്ചു വന്നിരുന്ന സ്ഥലത്തായതാണ് വിരോധത്തിന് കാരണമായതു.തുടർന്ന് പ്രതികൾ രണ്ടു പേരും ചേർന്നു ക്രിസ്റ്റടിമയെ  ആക്രമിച്ച് കൊലപെടുത്തി എന്നാണ് പ്രോസീക്യൂഷൻ കേസ്.

    തീരദേശ പോലീസിന്റെ സഹായത്തോടെ ക്രിസ്റ്റടിമയെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   ഇന്ത്യൻ ശിക്ഷാ നിയമം 323,302 & 34എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകളാണു വിധിന്യായത്തിൽ പ്രതിപാദിച്ചിട്ടുള്ളത് ഒന്നും രണ്ടും പ്രതികൾക്കു ജീവപര്യന്തം കഠിന തടവും, ഇരുപതിനായിരം രൂപ പിഴക്കും 323 & 34 വകുപ്പുകൾ പ്രകാരം ആറ് മാസം തടവിനും പതിനായിരം രൂപ പിഴയും വിധിച്ചു. കൂടാതെ മരണപെട്ട ക്രിസ്റ്റടിമ യുടെ വിധവയും ആശ്രിതയുമായ ഭാര്യ ഷേർലിക്കു വിക്ടിം കോമ്പൻസേഷൻ ആക്ട് പ്രകാരം ഉള്ള നഷ്ടപരിഹാരം ലഭിക്കുന്നതിലേക്കു ജില്ലാ കോടതി ശുപാർശ ചെയ്തിട്ടുള്ളതായി വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. വിഴിഞ്ഞം ഇൻസ്‌പെക്ടർ ആയിരുന്ന എൻ. ഷിബു, സബ് ഇൻസ്‌പെക്ടർ എസ്‌ പ്രസാദ് എന്നിവരാണ് അന്വേഷണം നടത്തിയത്. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ കോടതിയിൽ ഹാജരായി.



أحدث أقدم