നെയ്യാറ്റിൻകരയിലെ കൊട്ടിക്കലാശം കത്തിക്കയറി

        നെയ്യാറ്റിൻകരയിലെ കൊട്ടിക്കലാശം കത്തിക്കയറി



നെയ്യാറ്റിൻകര: നിനച്ചിരിക്കാതെ വന്ന കടുത്ത വേനൽ മഴയെ കൂസാതെ നെയ്യാറ്റിൻകര പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രരണത്തിൻറെ കലാശക്കൊട്ടിൽ എൽഡിഎഫ് പ്രവർത്തകർ കത്തിക്കയറി. ശരിക്കും നെയ്യാറ്റിൻകര പട്ടണം ചെങ്കടലായി മാറുകയായിരുന്നു. മറ്റ് സ്ഥാനാർത്ഥികളുടെ വാഹനവും കൊടിയും പോലും പുറത്ത് കാണാനാകാത്തവിധം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ കട്ട് ഔട്ടുകളും ചെങ്കൊടിയും നിറഞ്ഞാടി. നിനച്ചിരിക്കാതെ വന്ന കടുത്ത വേനൽ മഴയെ ശരിക്കും ആസ്വദിച്ചായിരുന്നു പ്രവർത്തകരുടെ കലാശക്കൊട്ട് പ്രകടനം.         

നിരത്താകെ നിറഞ്ഞൊഴുകിയെത്തിയ എൽഡിഎഫ് പ്രവർത്തകർ നിറഞ്ഞു കവിഞ്ഞു. നൂറ് കണക്കിന് ആൾക്കാരാണ് കലാശക്കൊട്ട് കാണാൻ റോഡിനിരുവശവും തടിച്ചുകൂടിയത്. എൽഡിഎഫ് പ്രവർത്തകരുടെ ബാഹുല്യവും നിരത്താകെ കൈയടക്കിയതിലും വിറളിപൂണ്ട് ബിജെപി പ്രവർത്തകർ സംഘർഷത്തിന്  മുതിർന്നെങ്കിലും ആൻസലൻ എംഎൽഎയും എ എസ് ആനന്ദകുമാറും നേതാക്കളും ഇടപെട്ട്  സംഘർഷം ഒഴിവാക്കി. എൽഡിഎഫ് നേതാക്കളായ ടി ശ്രീകുമാർ, ജി എൻ ശ്രീകുമാരൻ, എസ് രാഘവൻ നായർ, വിഎസ് സജീവ്കുമാർ, കൊടങ്ങാവിള വിജയകുമാർ, വി രാജേന്ദ്രൻ, കെ കെ ഷിബു, കെ മോഹനൻ, വി ഐ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ശശി തരൂരിന്റ പ്രചരണ വാഹനങ്ങളും പ്രവർത്തകരും തീരെ വിരളമായിരുന്നു.    നെയ്യാറ്റിൻകര പട്ടണം കൂടാതെ മാരായമുട്ടം പെരുങ്കടവിള തിരുപുറം തുടങ്ങിയ സമീപ പ്രദേശങ്ങളിലും കലാശക്കക്കൊട്ട് നടന്നു.   .


أحدث أقدم