വോട്ടിന്റെ വിലയറിഞ്ഞ ദമ്പതിമാർ

 വോട്ടിന്റെ വിലയറിഞ്ഞ            നവ വധൂവരൻന്മാർ       



      നെയ്യാറ്റിൻകര: വധൂവരന്മാർ കതിർമണ്ഡപത്തിൽ നിന്ന് പോളീംഗ്  ബൂത്തിലെത്തി     
സമ്മതിദാനാവകാശം വിനിയോഗിച്ചു. നെല്ലിമൂടിന് സമീപം കണ്ണറവിള സ്വദേശികളായ ബിജിത്തും, മീനുവുമാണ് വിവാഹശേഷം കതിർമണ്ഡപത്തിൽ നിന്ന് നെല്ലിമൂട് ന്യൂ ഹയർസെക്കന്ററി  സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇരുവർക്കും ഇവിടെതന്നെയാണ് സമ്മതിദാനാവകാശം. വെള്ളിയാഴ്ച രാവിലെ നെല്ലിമൂട് ആർവിഎം കല്ല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം.




أحدث أقدم