നെയ്യാറ്റിൻകരയിൽ വോട്ടെടുപ്പ് ശാന്തം

 നെയ്യാറ്റിൻകരയിൽ വോട്ടെടുപ്പ് ശാന്തം


നെയ്യാറ്റിൻകര:  നെയ്യാറ്റിൻകരയിൽ വോട്ടെടുപ്പ് ശാന്തം. ഒരിടത്തും ഒരു അക്രമ സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. എംഎൽഎമാരായ സി കെ ഹരീന്ദ്രനും, കെ ആൻസലനും നെയ്യാറ്റിൻകരയിലെ ജെബി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. സി കെ ഹരീന്ദ്രന് കൂട്ടപ്പന വാർഡിലും, കെ ആൻസലന് വഴുതൂർ വാഡിലുമാണ് വോട്ട്.

           നെയ്യാറ്റിൻകര നഗരസഭയിലെ ഇളവനിക്കരയിൽ വേങ്കുഴി എൽപിഎസ്,
ചായ്ക്കോട്ടുകോണം, നെല്ലിമൂടിൽ സെൻൻ്റ് ക്രിസോസ്റ്റം എച്ച്എസ്എസ്,
തിരുപുറം പഞ്ചായത്തിൽ കുട്ടനിന്നതിൽ, എന്നിവിടങ്ങളിൽ ആറ് മണിക്ക് പോളിംഗ്
പൂർത്തീകരിക്കാനായില്ല. എന്നാൽ ഇവർക്കാകെ വോട്ട് രേഖപ്പെടുക്കാനുളള
അവസരമൊരുക്കി. അഞ്ചര മണിവരെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലാകെ 67.01ശതമാനമാണ് പോളിംഗ്. ഇത് കൂടാനാണ് സാധ്യത. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ
രവീന്ദ്രൻ വിവിധ ബൂത്തുകൾ സന്ദർശിച്ചു.

أحدث أقدم