ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ ഓട്ടം നിർത്തുന്നു

 ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ ഓട്ടം നിർത്തുന്നു

നെയ്യാറ്റിൻകര:  ദേശീയ മാരത്തോൺ താരവും ലിംക ബുക്കിൽ ഇടം നേടിയതുമായ ബാഹുലേയൻ ഇനി മാരത്തോൺ മൽസരത്തിലേക്കില്ല. ഹൃദയ സംബന്ധമായ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലാണ്. ധനുവച്ചപുരം വൈദ്യൻ വിളാകത്ത് മേലേതട്ട് പുത്തൻ വീട്ടിൽ ബാഹുലേയൻ. കന്യാകുമാരി മുതൽ കാശ്മീർ വരെ ഓടി ഗിന്നസ് ബുക്കിൽ ഇടം നേടാനുളള ശ്രമത്തിനിടെയായിരുന്നു നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയനായതും. സംസ്ഥാന അമച്ചർ മീറ്റിൽ 1500 മീറ്ററിൽ ഒന്നാം സ്ഥാനവും, 5000 മീറ്ററിൽ രണ്ടാം സ്ഥാനവും,

    സൗത്ത് സോൺ 3000 മീറ്റിൽ ഒന്നാം സ്ഥാനവും, ട്രാവൻകൂർ ദേശീയ മാരത്തോണിൽ
കേരളത്തെ  പ്രതിനിധാനം ചെയ്ത് മൂന്ന് പ്രാവശ്യം മെഡൽ നേടിയിട്ടുണ്ട്. ക്യാൻസർ രോഗി പരിചരണത്തിനായി പാറശാല മുതൽ കാസർകോട് വരെ ഓടി അഞ്ചര ലക്ഷം
രൂപ സമാഹരിച്ച് 48 രോഗികൾക്ക് നൽകിയിട്ടുണ്ട്. പാറശാല നിന്ന് 'ശബരിമലയിലേക്കും, ഗുരുവായൂരിലേക്കും വരെ ബാഹുലേയൻ ഓടിയിട്ടുണ്ട്.


أحدث أقدم