ശാന്തകുമാരി കൊലകേസിൽ മൂന്നു പ്രതികൾക്കും തൂക്കു കയർ

ശാന്തകുമാരി കൊലകേസിൽ മൂന്നു പ്രതികൾക്കും തൂക്കു കയർ 


നെയ്യാറ്റിൻകര :-വിഴിഞ്ഞം മുല്ലൂർ തോട്ടം ആലുമൂട് വീട്ടിൽ ചെല്ലമ്മ മകൾ 74 വയസ്സുള്ള ശാന്ത എന്ന ശാന്തകുമാരിയെകൊലപെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾകക്കും മരണ ശിക്ഷ വിധിച്ചു ശിക്ഷ വിധിച്ചു.നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ ആണു പ്രതികളെ ശിക്ഷിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്..പ്രതികൾ കുറ്റക്കാരെന്നു(16.5.2024) കോടതി നിരീക്ഷിച്ചിരുന്നു.ശിക്ഷയിന്മേൽ തെളിവെടുത്തും വാദം കേട്ടും ആണു വിധി പറഞ്ഞത്

ഒന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ് കോളനിയിൽ  ഇസ്മായിലിന്റെ ഭാര്യ റഫീക്ക 51/2024 വയസ്സ്,രണ്ടാം പ്രതി പാലക്കാട് ജില്ലയിൽ പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അബൂബേക്കർ മകൻ അൽഅമീൻ 27 /2024 വയസ്സ്,മൂന്നാം പ്രതി വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഹൌസ് നമ്പർ 44 ഇൽ ഇസ്മായിൽ മകൻ (27/2024) വയസ്സുള്ള ഷെഫീഖ് എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 120(B),342,302,201,397 എന്നീ വകുപ്പുകൾ പ്രകാരംശിക്ഷിച്ചത്.(ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ,കവർച്ച എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.14.1.2022 പകൽ 9 മണിക്കാണ് കേസിനാസ്പദം ആയ കുറ്റ കൃത്യം നടന്നത്. ഒറ്റയ്ക്ക് താമസിക്കുക ആയിരുന്ന ശാന്തകുമാരിയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ അയൽ വീട്ടിൽ വാടകക്കാരായി വന്ന പ്രതികൾ ഗൂഡാലോചന നടത്തി കൃത്യം ആസൂത്രണം ചെയ്തു നടപ്പിൽ ആക്കുക ആയിരുന്നു.അതിനായി പ്രതികളുടെ വസ്ത്രങ്ങളും മറ്റും രണ്ടാം പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലേക്കു കൃത്യത്തിനും രണ്ടാഴ്ച മുന്നേ മുൻ‌കൂർ ആയി മാറ്റിയിരുന്നു.വിധവയായ ശാന്തകുമാരി ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. മകൻ ഹോട്ടൽ വ്യവസായിയും, മകൾ ആന്ധ്രപ്രദേശിലുമാണ്. കുടുംബ വീട്ടിൽ ഭർത്താവിന്റെ ആൽത്തറയിൽ സ്ഥിരം വിളക്ക് കത്തിച്ചു വച്ചു കഴിഞ്ഞിരുന്ന ശാന്തകുമാരി എപ്പോഴും സ്വർണ ആഭരണങ്ങൾ അണിഞ്ഞു വന്നിരിന്നു.ഒന്നാം പ്രതി റഫീക്ക സൗഹൃദത്തിൽ ഏർപ്പെട്ട ശേഷം ശാന്തകുമാരിയെ കൃത്യ ദിവസം പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ചു വരുത്തി അന്യായ തടസം ചെയ്തു നിറുത്തി രണ്ടും മൂന്നും പ്രതികൾ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ച നേരം ഒന്നാം പ്രതി ഒരു ഇരുമ്പ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ തലയ്ക്കടിച്ചും,തുടർന്ന് രണ്ടാം പ്രതി അതേ ചുറ്റിക ഉപയോഗിച്ച് നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചു കൊലപെടുത്തുക ആയിരുന്നു.മൃത ദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങളായ ലക്ഷമീ ദേവിയുടെ ലോക്കറ്റുള്ള സ്വർണ്ണ മാല,ഇരു കൈകളിലും അണിഞ്ഞിരുന്ന വളകൾ, മോതിരം,മാട്ടിയോട് കൂടിയ കമ്മലുകൾ എന്നിവ പ്രതികൾ കവർന്നെടുത്തു. മൃതദേഹം വീടിന്റെ തട്ടിൻ പുറത്തെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചു വച്ചു. പ്രതികൾ മൂവരും ചേർന്ന് അന്നേ ദിവസം തന്നെ രണ്ടു തവണ ആയി വിഴിഞ്ഞം അഞ്ജനാ ജുവല്ലറിയിൽ കുറച്ചു ഭാഗം സ്വർണം വിറ്റ് കാശാക്കി.തുടർന്ന് പ്രതികൾ തിരുവനന്തപുരം പവർ ഹൗസ് റോഡിൽ അമലാസ് റെസിഡൻസി ഹോട്ടലിൽ ഏസി മുറി എടുത്തു താമസിച്ചു. 14.1.2022 രാത്രി തന്നെ തിരുവനന്തപുരത്തു നിന്നും തൃശൂർ പോകുന്ന ബസിൽ കയറി യാത്രക്കാരായി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തു വച്ചു കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു.സി സി റ്റിവി ദൃശ്യങ്ങൾ ഈ കേസിന്റെ അന്വേഷണത്തിൽ നിർണ്ണായക തെളിവായി. സ്വർണാഭരണങ്ങൾ കുറെ ഭാഗം ജുവല്ലറിയിൽ നിന്നും ബാക്കി ഉള്ളവ പ്രതികളുടെ പക്കൽ നിന്നും വിഴിഞ്ഞം പോലീസ് കണ്ടെടുത്തു.  പ്രതികൾ മൂവരും ഈ കേസിനും കൃത്യം ഒരു വർഷം മുന്നേ 14.1.2021 തിയതിയിൽ കോവളം പോലീസ് സ്റ്റേഷൻ ക്രൈം കേസിൽ മൈനറായ ഒരു പെൺകുട്ടിയെ സമാന രീതിയിൽ ചുറ്റികക്ക് അടിച്ചു കൊല പെടുത്തിയ കേസിൽ പ്രതികൾ ആണു. ഈ കേസിലെ മൂന്നാം പ്രതി ഷെഫീഖ് മൈനർ ആയ പെൺ കുട്ടിയെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്. പ്രതികൾ മൂവരും തിരുവനന്തപുരം, നെയ്യാറ്റിൻകര പോക്സോ കോടതികളിലെ കേസുകളിൽ നിലവിൽ പ്രതികൾ ആണു. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ അജയ് റ്റി. കെ യുടെ നേതൃത്വത്തിൽ ഉള്ള ടീം ആണു ആസ്ബസ്‌റ്റോസ് ഷീറ്റുകൾ ഇളക്കി മാറ്റി ശാന്തകുമാരിയുടെ മൃത ദേഹം ഇൻക്വസ്റ്റ് നടപടിക്കായി പുറത്തെടുത്തത്.കേസിൽ പ്രോസീക്യൂഷൻ ഭാഗം 34 സാക്ഷികളെ വിസ്തരിച്ചു. കേസിൽ പെട്ട 61 രേഖകളും 34 വസ്തു വകകളും കോടതിയിൽ ഹാജരാക്കി. വിഴിഞ്ഞം പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ശശി അന്വേഷണം നടത്തി ഫൈനൽ റിപ്പോർട്ട്‌ ഹാജരാക്കിയ കേസിൽ പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ കോടതിയിൽ ഹാജരായി.പോലീസ് പബ്ലിക് റിലേഷൻ ഓഫീസർ ആയി സീനിയർ സി പി ഓ ശ്രീകല പ്രവർത്തിച്ചു.(ക്രൈം നമ്പർ 79/2022 വിഴിഞ്ഞം പോലീസ് സ്റ്റേഷൻ & സെഷൻസ് കേസ് നമ്പർ SC no 1885/2022 വിചാരണ കോടതി അഡിഷണൽ ജില്ലാ സെഷൻസ് കോടതി, നെയ്യാറ്റിൻകര )
أحدث أقدم