മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്കായി യുവാവ് സഹായം തേടുന്നു
നെയ്യാറ്റിൻകര: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നിരാലംബനായ 23 കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. വെങ്കടമ്പ് പീലിയാംകോണം ശ്രീ ഭവനിൽ 23 വയസുള്ള അഖിൽ കൃഷ്ണൻ കഴിഞ്ഞ ഒരു വർഷക്കാലം ആയി ബ്ലഡ് കാൻസർ മൂലം ആർ സി സിയിൽ ചികിത്സയിലാണ്. ഡോക്ടർ പറയുന്നത് മജ്ജ മറ്റിവയ്കണം എന്നാണ്. അഖിലിൻ്റെ പിതാവ് 3 വർഷം മുൻപ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. വിദ്യാർഥിയായ സഹോദരനും മനസികരോഗിയായ അമ്മയുമാണ് വീട്ടിലുള്ളത്. അനുജൻ വിദ്യാർഥി ആയതിനാൽ സാമ്പത്തികം ആയി വളരെ അധികം ബുദ്ധിമുട്ട് നേരിടുന്നു. 2 മാസത്തിനുള്ളിൽ ചികിത്സ നടത്തിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിൽ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 35 ലക്ഷം രൂപയോളം ആവശ്യമുണ്ട്. ആയതിനാൽ നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം നൽകണം എന്ന് അപേക്ഷിക്കുന്നു.