പെഴുമ്പഴുതൂർ സഹകരണ ബാങ്ക് : നിക്ഷേപകർ സമരത്തിലേയ്ക്ക്

പെഴുമ്പഴുതൂർ സഹകരണ ബാങ്ക്: നിക്ഷേപകർ സമരത്തിലേയ്ക്ക്


     നെയ്യാറ്റിൻകര: സാമ്പത്തിക അച്ചടക്കമില്ലായ്മയും  കുടുംബ വാഴ്ചയും തുടർന്ന് വരുന്ന പെരുമ്പഴുതൂർ സർവീസ്  സഹകരണ ബാങ്കിനെതിരെ നിരവധി പരാതികൾ. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ബാങ്കിൽ ഓഡിറ്റുകൾ നടക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.


       സ്ഥിരനിക്ഷേപത്തിൻ്റെ കാലാവധിക്കഴിഞ്ഞിട്ടും നിക്ഷേപതുക തിരികെ നൽകുന്നില്ല, വായ്പാ കുടിശിഖ തിരിച്ചു പിടിക്കാൻ നടപടികൾ സ്ഥീകരിക്കുന്നില്ല, ആവശ്യമായ ഈട് സ്ഥീകരിക്കാതെ  സ്വന്തക്കാർക്ക് ലക്ഷക്കണക്കിന് രൂപ വായ്പയായി നൽകുന്നു തുടങ്ങി നിരവധി പരാതികളാണ് ബാങ്കിനെക്കുറിച്ച് ഇടപാടുക്കാർക്ക് പറയാനുള്ളത്. ഇതിൽ ഒരു വിഷയം മാത്രമാണ് ഇന്നലെ ആത്മഹത്യ ചെയ്ത
കൂലിപണിക്കാരനായ സോമസാഗരത്തിൻ്റെത്                                        

         നിലവിൽ പ്രസിഡൻ്റായ       എസ് കെ ജയചന്ദ്രന്റെ അനാരോഗ്യത്തെ തുടർന്ന് സംഘത്തിൽ വരാറില്ലെന്നാണറിയാൻ
കഴിഞ്ഞത്. ഭരണ സമിതിയംഗവും പ്രസിഡൻ്റിൻ്റെ മകനുമായ അനീഷാണ് നിലവിൽ ബാങ്ക് ഭരിക്കുന്നത്. ഏറെ കാലം
ജയചന്ദ്രന്റെ ജേഷ്ഠൻ വേണുവായിരുന്നു
 പ്രസിഡന്റ്. തുടർന്നാണ് ജയചന്ദ്രൻ സാരഥ്യമേറ്റെടുത്തത്. ഈ കുടുംബാധിപത്യത്തിനെതിരെ എൽഡി എഫ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ
വേണ്ടപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി അംഗത്വം പരിമിതപ്പെടുത്തിയതിനാൽ
കാലങ്ങളായി ഈ കുടുംബത്തിന്റെ കീഴിലാണ് ബാങ്ക്'.






أحدث أقدم