ജനതാ ദൾ (എസ്) കേരളത്തിൽ പുതിയ പാർട്ടിയായി മാറും
തിരുവനന്തപുരം: ജനതാദൾ (എസ് ) കര്‍ണാടകയിൽ എൻഡിഎ മുന്നണിയുടെ ഭാഗമായതിന്റെയും പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജെഡിഎസ് പുതിയ പാര്‍ട്ടിയായി മാറിയേക്കും. സംസ്ഥാന പാര്‍ട്ടിയായി മാറാനാണ് തീരുമാനം. എൻഡിഎയുടെ ഭാഗമായി മാറിയ ജനതാദൾ എസ് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ജനതാദൾ എസ് കര്‍ണാടക-കേരള ഘടകങ്ങൾ ഒന്നാണ്. എന്നാൽ മാറിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ ജനതാദൾ എസ് കേരളത്തിൽ ഇടതുമുന്നണിയിൽ തുടരുന്നത് രേവണ്ണ വിവാദത്തിലടക്കം വിശദീകരിക്കാൻ കാരണമാകുമെന്ന വിലയിരുത്തലാണ് പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചയിലേക്ക് എത്തിച്ചത്.