ഗവ ആയുർവേദ ആശുപത്രിയിൽ നേഴ്സസസ് ദിനം ആചരിച്ചു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ലോക നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ്റെ അദ്ധ്യക്ഷതയിൽ നടന്നയോഗം ചെയർമാൻ പി കെ രാജ് മോഹനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എച്ച്എംസി അംഗങ്ങളായ എസ് രാഘവൻ നായർ, കൂട്ടപ്പന രാജേഷ്, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി എസ് പൈ എന്നിവർ ആശംസകൾ നേർന്നു. സ്ഥാപനത്തിലെ നഴ്സിംഗ് വിഭാഗം ജീവനക്കാരെ ആദരിക്കുകയും ചെയ്തു. തുടർന്ന് രോഗികൾക്കും ജീവനക്കാർക്കും ആയി രക്താതി മർദ്ദത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ചികിത്സ രീതികളെ കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് ഡോക്ടർ രാജി ആർ നായർ നടത്തുകയുണ്ടായി. രക്താതി മർദത്തിനെ പ്രതിരോധിക്കുവാനുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.