സി പി ഐ ദേശീയ ജനറൽ സക്രട്ടറി ഡി രാജ ഇൻഡ്യാ മുന്നണിയുടെ ബുദ്ധികേന്ദ്രം
New Delhi : സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ ഇൻഡ്യ മുന്നണിയെ യോജിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകുന്നതിൽ മുന്നിൽ നിൽക്കുന്നു.
ഇൻഡ്യാ മുന്നണി രൂപീകരിക്കുന്നതിലും ഈ ജൻ്റിൽമാൻ രാഷ്ട്രീയ നേതാവിൻ്റെ പങ്ക് ചെറുതല്ല. എന്നാൽ നിതീഷ് കുമാർ എന്ന ചതിയൻ കാലുവാരി NDA യ്ക്കൊപ്പം ചേർന്നപ്പോൾ ഇൻഡ്യാ മുന്നണി തകർന്നു എന്നും ബിജെപി വിജയം നേടുമെന്നും പ്രചരിച്ചു. ഏതാണ്ട് രണ്ടു മാസം മുൻപ് വരെ പ്രതീതി ഇങ്ങനെയായിരുന്നു. എന്നാൽ പിന്നാമ്പുറത്ത് ഇൻഡ്യയിലെ പ്രതിപക്ഷകക്ഷികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ സഖാവ് രാജ ഉൾപ്പെടെയുള്ളവരുടെ ശ്രമങ്ങൾ യാഥാർത്ഥ്യമായി. നിശ്ചയമായും രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവരുടെ പങ്കും ചെറുതല്ല.
മുഴുവൻ പ്രതിപക്ഷകക്ഷികൾക്കും സമ്മതനായ വ്യക്തിത്വമാണ് സഖാവ് D. രാജ . ഒരു മാസം മുൻപുവരെ 400 സീറ്റ് ലഭിക്കും എന്ന മോദിയുടെ അഹങ്കാരത്തിന് പ്രതിപക്ഷ ഐക്യം വൻ തിരിച്ചടി നൽകി. ബിജെപി ഭരണം അവസാനിക്കും എന്ന യാഥാർത്ഥ്യത്തിലേയ്ക്ക് രാജ്യത്തെ മാറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞതിൽ സഖാവ് രാജയുടെ തന്ത്രങ്ങൾ വലുതാണ്.
നിശബ്ദനായി പ്രതിപക്ഷകക്ഷികളെ ഒന്നിച്ചൂ നിർത്തി രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കാനുള്ള രാജയുടെയും സംഘത്തിൻ്റെയും വിജയത്തിലേയ്ക്കുള്ള കുതിപ്പ് ചരിത്രപരമായിരിക്കും.
കേവലം ദിവസങ്ങൾകൊണ്ടു മാത്രം മോദിയെ പരാജയ ഭീതിയിലേയ്ക്ക് തള്ളിയിട്ടതും സഖാവിന്റെയും മറ്റും രാഷ്ട്രയെ തന്ത്രങ്ങൾ തന്നെയാണ്.