പെരുമ്പഴുതൂർ സഹകരണ ബാങ്കിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും: പന്ന്യൻ രവീന്ദ്രൻ

 പെരുമ്പഴുതൂർ സഹകരണ ബാങ്കിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും: പന്ന്യൻ രവീന്ദ്രൻ


  

      നെയ്യാറ്റിൻകര: പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന സ്ഥിര നിക്ഷേപം തിരിച്ചു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സോമ സാഗരത്തിന്റെ വീട് പന്ന്യൻ രവീന്ദ്രൻ സന്ദർശിച്ചു. നിക്ഷേപകന് തുക മടക്കി കിട്ടാൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് ബാങ്കിലുള്ളത് എന്ന് പന്ന്യൻ പറഞ്ഞു. ഗൃഹനാഥനെ മരണത്തിലേക്ക് തള്ളിവിട്ട് കുടുംബം അനാഥമാക്കിയതിനുശേഷം നിക്ഷേപ തുക തിരിച്ചു നൽകി മാന്യൻമാരായി നടക്കാൻ എൽഡിഎഫ് സമ്മതിക്കില്ല. മരണത്തിന് ഉത്തരവാദി ബാങ്കാണ്. അതിനാൽ ഗവൺമെ ൻ്റിൻ്റെയും വകുപ്പിന്റെയും ഭാഗത്തുനിന്നും ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് പന്ന്യൻ കുടുംബത്തിന് ഉറപ്പ് നൽകി. സിപിഐഎം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എസ് രാഘവൻ നായർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി ഐ ഉണ്ണികൃഷ്ണൻ, സിപിഐഎം അമരവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ, സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ടി സനൽ രാജ്, എസ് എസ് ഷെറിൻ, ഇ സ്റ്റാൻലി ജോസ്, ആർ വി ജയപ്രകാശ്, കണ്ണൻ തുടങ്ങിയവർ പന്ന്യനോടൊപ്പം ഉണ്ടായിരുന്നു.

أحدث أقدم