കോടതി റോഡ് പൊളിഞ്ഞ നിലയിൽ: ഗതാഗതം ദു:സ്സഹം

 
കോടതി റോഡ് പൊളിഞ്ഞ നിലയിൽ: ഗതാഗതം ദു:സ്സഹം 


 നെയ്യാറ്റിൻകര: ബസ് സ്റ്റാൻഡിൽ നിന്നും നെയ്യാറ്റിൻകര കോടതിയിലേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ  കാൽനടയാത്ര ദുരിത പൂർണ്ണം. കോടതി റോഡും പാലക്കടവ് റോഡും റീ ടാർ ചെയ്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിനിടയിലാണ് കോടതിയുടെ മുന്നിലായി റോഡ് ഇടിഞ്ഞു താണു ഗതാഗതം ദുഃ സഹമായി മാറിയിരിക്കുന്നത്. കടുത്ത വേനലിൽ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊട്ടിയ പൈപ്പിലൂടെ കുടിവെള്ളം ദിവസങ്ങളായി പാഴാകുന്നത്.  പകൽ  സമയത്തെ തിരക്കു കാരണം പൊട്ടിയ പൈപ്പ് നന്നാക്കാൻ കഴിയില്ല എന്നാണ്  അധികൃതരുടെ അഭിപ്രായം. അധികൃതരുടെ അനാസ്ഥയുടെ നേർക്കാഴ്ചയാണ് ഇത് എന്നാണ് നാട്ടുകാരുടെ അഭിപ്രായം.




أحدث أقدم